നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

single-img
7 September 2015

uthup-vargheseന്യൂഡല്‍ഹി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍. ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണ്. എന്നാല്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍നിന്നുതന്നെ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.

1200 നഴ്‌സുമാരെ താന്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരില്‍ ആരും തനിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും ഉതുപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഉതുപ്പ് ആവശ്യപ്പെട്ടു.