സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

single-img
7 September 2015

Harthalആലപ്പുഴ: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തത്തെുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സംഘർഷത്തിൽ ഒരു സിപിഎമ്മുകാരന് പരിക്കേറ്റിരുന്നു. ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി വിനോദിന്റെ വീടിനു നേരേ നടന്ന ആക്രമണത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്‌റ്റ്ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ത്താല്‍ ആഹ്വാനം.

വള്ളിക്കുന്നം, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമങ്ങളില്‍ പ്രതിഷേധിച്ചു പന്തളത്ത്‌ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ സിപിഎം ഹര്‍ത്താല്‍ നടത്തും.