ഇടുക്കി ന്യൂമാൻ കോളജിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
5 September 2015

10464209_1444289455856729_7687003911936967399_nതൊടുപുഴ: ന്യൂമാൻ കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്‌പെന്‍ഡ് ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് എന്‍.എസ്.യു (ഐ) അഖിലേന്ത്യ പ്രസിഡന്റ് റോജി. എം. ജോൺ അറിയിച്ചു.

സെപ്റ്റംബർ നാലിന് കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസബന്ദിൽ ന്യൂമാൻ കോളജിന് അവധി നല്‍കാതിരുന്ന കോളജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് അധ്യാപകരെ കൈയേറ്റം ചെയ്തത്. നിയാസ് കൂരാപ്പള്ളിയുടെ നെതൃത്വത്തിലായിരുന്നു കൈയ്യേറ്റം. കൈയേറ്റം നിയന്ത്രിക്കാനെത്തിയ പൊലിസുകാരെയും സമരാനുകൂലികൾ കൈയേറ്റം ചെയ്തിരുന്നു.
KSU-ATTACK
ഇവരെ നിസാരവകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. നിസാരവകുപ്പുകൾ മാത്രം ചുമത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ രാഷ്ട്രീയ ഇടപ്പെടലുകൾ ഉണ്ടായതായും ആരോപണമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൻ നിയാസിനെതിരെ നടപടി. കൂടുതൽ അന്വേഷണത്തിന് അഖിലേന്ത്യാ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.