ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്യുന്ന പോലീസുകാര്‍ വിരമിച്ച് ശേഷം വീട്ടിലിരിക്കില്ലെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ ഭീഷണി

single-img
4 September 2015

vv-rajesh

ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റ് ചെയ്യുന്ന പോലീസുകാര്‍ വിരമിച്ച് ശേഷം വീട്ടിലിരിക്കില്ലെന്ന് ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ ഭീഷണി. ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്ന നടപടി പോലീസ് തുടര്‍ന്നാല്‍ സി.പി.എം ഭക്തരായ പോലീസുകാര്‍ പലിശയും പലിശയുടെ പലിശയും കൂട്ടി തിരിച്ചടി വാങ്ങിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ കരിയിലക്കുളങ്ങരയില്‍ സിപിഎംബിജെപി സംഘട്ടനത്തേത്തുടര്‍ന്ന് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാജേഷ്.

അങ്ങനെയുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ മുമ്പും മറുപടി നല്‍കിയിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാന്‍ പറ്റാത്ത വിധം പലിശയും കൂട്ടുപലിശയടക്കം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളും നികുതി കൊടുത്താണ് ഇവിടെ ജീവിക്കുന്നതെന്നും രാജേഷ് പറഞ്ഞു. പോലീസുകാര്‍ ശമ്പളം വാങ്ങിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നും കെ.പി.സി.സി ഓഫിസില്‍ നിന്നോ മറ്റോ അല്ലെന്നും രാജേപഷ് സൂചിപ്പിച്ചു. പറഞ്ഞ കാര്യങ്ങളെല്ലാം ഇക്കൂട്ടത്തില്‍ പോലീസുകാരുണ്ടെങ്കില്‍ കേട്ടുകൊള്ളുക എന്ന് പറഞ്ഞായിരുന്നു രാജേഷ് പ്രസംഗം അവസാനിപ്പിച്ചത്.