ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ യുഎഇ തടവിലാക്കി

single-img
4 September 2015

isis-640x480ആഗോള ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഇന്ത്യക്കാരെ ഓഗസ്റ്റ് ആദ്യം മുതല്‍ യുഎഇ തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഇവര്‍ ഭീകരസംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സംഘടനയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് ധനസഹായം ചെയ്തിട്ടുണ്ടെന്നും യു.എ.ഇ അധികൃതര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനതത്ിലാണ് അറസ്റ്റ്.

യുഎഇ സുരക്ഷാ സൈനികരാണ് ഇന്റര്‍നെറ്റില്‍ ഐസ് അനുകൂല ചര്‍ച്ചകള്‍ നടത്തിവന്ന ഇവരെ അറസ്റ്റുചെയ്തത്. സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരിക്കവേയാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐഎസ് നേതാക്കളുമായും ബന്ധം സ്ഥാപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് ഇന്ത്യക്കാരെ അബുദാബിയില്‍ നിന്നും അഞ്ച് പേരെ ദുബായില്‍ നിന്നുമാണ് യു.എ.ഇ പോലീസ് പിടികൂടിയത്.

അതേസമയം, ഐഎസ് ബന്ധം സംശയിച്ച് റോ കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശിയെ വിട്ടയച്ചിരുന്നു.