ഇടുക്കിയിലേയും മൂന്നാറിലേയും എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

single-img
4 September 2015

Munnar

ഇടുക്കി ജില്ലയിലേയും പ്രത്യേകിച്ച് മൂന്നാറിലെയും ഉള്‍പ്പെടെയുള്ള വനം കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വനഭൂമിയെന്ന് സത്യവാങ്മൂലം നല്‍കി കയ്യേറിയ ഏഴായിരം ഏക്കര്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇതിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഒരു പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

1.1.1997 ന് ശേഷമുള്ള വനം കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കേണ്ടത്. ആറുമാസത്തിനകം നടപടി തുടങ്ങണമെന്നും കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിവേണമെന്നും കോടതി സൂചിപ്പിച്ചു. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ പ്രധാനമായും മൂന്നാര്‍ ഭാഗത്ത് വലിയ രീതിയില്‍ വനഭൂമിയുടെ കയ്യേറ്റം 1977ന് ശേഷം നടന്നിട്ടുണ്ടെന്ന് ആരോപിച്ചും അത് ഒഴിപ്പിക്കണമെന്ന് കാണിച്ചുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.