ഐ.എ.എസ്. മോഹികൾക്കായി ഒരു സൗജന്യ പരിശീലനകളരി. സെപ്റ്റംബർ 6ന് ദില്ലിയിൽ വെച്ച് പ്രശസ്ത സിവിൽ സർവ്വീസ് പരിശീലകൻ സന്ദീപ് ഗുപ്തയുടെ സൗജന്യ ക്ലാസ്.

single-img
4 September 2015

unnamed2015ൽ നടന്ന ഐ.എ.എസ്. മെയിൻസ് പരീക്ഷയിലെ ആദ്യ നൂറ് റാങ്കുകാർക്ക് 100 മണിക്കൂറത്തെ സൗജന്യ പരിശീലനത്തിന് അവസരം. പരിശീലനം നടത്തുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിവിൽ സർവ്വീസ് പരിശീലകരിൽ ഒരാളായ ശ്രീ. സന്ദീപ് ഗുപ്തയാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം; ഈ മാസം 6ന് ഡൽഹിയിൽ നടക്കുന്ന പ്രത്യേക സൗജന്യ ഐ.എ.എസ്. പരിശീലനകളരിയിൽ പങ്കെടുക്കുക.

ഐ.എ.എസ്. മോഹിയായ ആർക്കും ഇതിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. പരിശീലനകളരിയിൽ പങ്കെടുക്കുന്നതിനായി 99108-50508 എന്ന നമ്പറിലേക്ക് ഉദ്യോഗാർത്ഥിയുടെ പേരും ഇ-മെയിൽ ഐ.ഡിയും എസ്.എം.എസ്സ് ചെയ്താൽ മതിയാകും. സത്യസായി ഓഡിറ്റോറിയം, ലോഡി റോഡ്, ന്യൂ ഡൽഹി എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബർ ആറിന് രാവിലെ 10 മണിമുതൽ വർക്ക്ഷോപ്പ് ആരംഭിക്കുന്നതാണ്.

unnamed (1)ഐ.എ.എസ്.  സംബന്ധമായ കുറച്ച് പരീക്ഷകൾ നടത്തിയതിന് ശേഷമാവും സൗജന്യ പരിശീലനത്തിനായി നൂറുപേരെ തിരഞ്ഞെടുക്കുക. പ്രശസ്ത സിവിൽ സർവ്വീസ് പരിശീലൻ സന്ദീപ് ഗുപ്തയായിരിക്കും ഐ.എ.എസ്. പരിശീലനം നൽകുന്നത്. ഇന്ത്യയിലും പുറത്തും വളരെ പ്രശസ്തനായ പരിശീലകനാണ് സന്ദീപ് ഗുപ്ത. പ്രത്യേക യു.എൻ. അവാർഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. www.IAS-TOP100.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ പരിശീലനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.

[mom_video type=”youtube” id=”HGVkcZ9v56o”]