സർക്കാരിനുമേൽ ആർ.എസ്.എസ് ഇടപെടൽ;ബിഹാൽ ഇലക്ഷനു മുൻപ് ഒരു റാങ്ക് ഒരു പെന്‍ഷൻ പ്രഖ്യാപനം ഉണ്ടായേക്കും

single-img
3 September 2015

orop-veterans759ബിഹാർ ഇലക്ഷനു മുൻപ് ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കാൻ സാദ്ധ്യത.ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വേഗം തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ്. നേതൃത്വം രംഗത്തെത്തിയിരുന്നു.ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിമുക്തഭടന്മാര്‍ നിരാഹാരം തുടരുകയാണ്. ഒരേപദവിയും സേവനകാലാവധിയുമുള്ള വിമുക്തഭടന്മാര്‍ക്ക് അവര്‍ വിരമിച്ച തീയതി നോക്കാതെ ഒരേ പെന്‍ഷന്‍ നല്‍കണമെന്നാണ് ആവശ്യം.
ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്തിരുന്നു.ത്രിദിന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നഗര വികസനമന്ത്രി വെങ്കയ്യ നായിഡു, രാസവള മന്ത്രി ആനന്ദ് കുമാര്‍, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തുടങ്ങിയവരും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതാണ് അധ്യക്ഷത വഹിച്ചത്.