തദ്ദേശ തിരഞ്ഞെടുപ്പ്: കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി;സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

single-img
3 September 2015

download (1)തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്  നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തീരുമാനം എടുക്കേണ്ടത് ഇലക്ഷന്‍ കമ്മീഷനാണെന്നും പ്രത്യേക നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നീട്ടണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ കോടതി ഇടപെടില്ല. പ്രത്യേക നിർദ്ദേശം നൽകാനും ആകില്ല. തിരഞ്ഞെടുപ്പ് എത്ര ഘട്ടം വേണമെന്നും എന്ന് വേണമെന്നും കമ്മീഷന് തീരുമാനിക്കാം. നേരത്തെ തന്നെ ഇക്കാര്യത്തിൽ കമ്മീഷന് സ്വാതന്ത്യം നൽകിയതാണ്. തിരഞ്ഞെടുപ്പ് നടത്തേണ്ട ഭരണഘടനാ ബാധ്യത കമ്മീഷന്റേതാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ,​ ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഡിസംബര്‍ ഒന്നാം തിയ്യതി പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.അതേസമയം വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.