കുമാര്‍ സംഗക്കാരയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തു

single-img
3 September 2015

download (2)ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാരയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തു. അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌ത അഞ്‌ജാതര്‍ സംഗക്കാരയുടെ അക്കൗണ്ടില്‍ അശ്ലീല ഫോട്ടോകളും കുറിപ്പുകളും പോസ്‌റ്റ് ചെയ്യുകയായിരുന്നു.
ഇതോടെയാണ്‌ ഹാക്കിംഗ്‌ വിവരം പുറത്തറിഞ്ഞത്‌. ഹാക്കിംഗ്‌ നടന്നതായി സ്‌ഥിരീകരിച്ച സംഗക്കാര പിന്നീട്‌ അക്കൗണ്ട്‌ വീണ്ടെടുത്തു.