കൊച്ചി ക്യാൻസർ സെന്ററിന് പച്ചക്കൊടി

single-img
2 September 2015

Oommen_Chandy_852753fതിരുവനന്തപുരം: കൊച്ചി കാൻസർ സെന്ററിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമങ്ങളോട് അറിയിച്ചു.
ഔട്ട് പേഷ്യന്ര് വിഭാഗം, 150 കിടക്കകളുള്ള ആശുപത്രി, ഗവേഷണ വിഭാഗം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പ്രവർത്തനങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി കാൻസർ സെന്ററിന് പുറമെ ഇ സ്റ്റാമ്പിംഗ് ഓർഡിനൻസ് ഇറക്കാനും സ്പോർട്സ് നിയമ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. പൂവാറിൽ പുതിയ തീരദേശ പൊലീസ് സ്റ്റേഷൻ തുടങ്ങും. പരിയാരം മെഡിക്കൽ കോളേജിലെ സാന്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ ഉപസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.