ബാഹുബലിയെ കൊന്നവരെ തേടി മകന്‍ എത്തിയതുപോലെ ബന്ദിനെ കൊന്നവരെ തേടി ഹര്‍ത്താലും എത്തിയെന്ന് മുരളീഗോപി

single-img
2 September 2015

Bahubali-Entered-200-Cr-Club-in-5-Days

കേരളത്തില്‍ നിന്നും അപ്രത്യക്ഷമായ ബന്ദും രാജമൗലിയുടെ ബാഹുബലി എന്ന കഥാപാത്രവും ഒരുപോലെയാണെന്ന് മലയാള നടനും തിരക്കഥാകൃത്തുമായ മുരളീഗോപി. ഫേസ്ബുക്കിലെ തന്റെ പോസ്റ്റിലൂടെയാണ് ഈ ഉപമ മുരളീഗോപി അവതരിപ്പിച്ചിരിക്കുന്നത്.

ബാഹുബലിയെ പോലെ ഒരു കാലത്ത് കൊല്ലപ്പെട്ടവനാണ് ബന്ദും. വര്‍ഷങ്ങള്‍ക്ക് ശേഷം ബാഹുബലിയുടെ മകനെപ്പോലെ ബന്ദിന്റെ മകനായ ഹര്‍ത്താലും മഹിഷ്മതിയുടെ തെരുവുകളില്‍ അലയുന്നുണ്ടെന്ന് മുരളീഗോപി പറയുന്നു. അവന്റെ കണ്ണുകളില്‍ പ്രതികാരമുണ്ട്. അവന്റെ അച്ഛനെ കണ്ടിട്ടുള്ളവര്‍ ഇവന്‍ അച്ഛന്റെ തനിപ്പകര്‍പ്പ് തന്നെയെന്ന് പറയുമെന്നും മുരളി ഗോപി പറയുന്നു.

1997ല്‍ കോടതി ബന്ദ് നടത്തുന്നത് നിരോധിച്ച് ഉത്തരവ് വന്നതിന് ശേഷമാണ് ബന്ദിന്റെ രൂപത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തുടങ്ങിയത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു നടത്തിയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ ഈ പരിഹാസ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.