ഗൂഗിളിന് പുതിയ ലോഗോ  

single-img
2 September 2015

new-google-logoലോകത്തെ ഏറ്റവും പ്രചാരമുള്ള സെർച്ച് എൻജിൻ ഗൂഗിളിന് ഇനി മുതൽ പുതിയ ലോഗോ. അനിമേഷനോടുകൂടിയ പുത്തൻ ലോഗോ ഗൂഗിൾ ആദ്യമായാണ് പരീക്ഷിക്കുന്നത്. 16 വർഷത്തിനിടയിൽ ചെറിയ മാറ്റങ്ങൾ ലോഗോയ്ക്ക് വരുത്തിയട്ടുണ്ടെങ്കിലും ഇത്ര വലിയ മാറ്റം ആദ്യമായിട്ടാണെന്നാണ് ഗൂഗിൾ തന്നെ പറയുന്നത്. പഴയ ലോഗോ മായ്ച്ച് കളഞ്ഞ് പുതിയത് വരച്ചുചേർക്കുന്ന അനിമേഷനോടുകൂടിയതാണ് പുത്തൻ ലോഗോ.

ഗ്രാഫിക്ക് ഡിസയനയറായ റൂത്ത് കേഡർ ആണ് ലോഗോയുടെ ശില്പി. ഔദ്യോഗിക ബ്ലോഗിലൂടെയാണ് ലോഗോ പരിഷ്കരിച്ച വിവരം ഗൂഗിൾ ലോകത്തെ അറിയിച്ചത്. ഇന്ത്യൻ വംശജനായ സുന്ദർ പീച്ചയ് ഗൂഗിളിന്റെ മേധാവിത്വം ഏറ്റെടുത്തതിന് ശെഷമുള്ള ആദ്യ മാറ്റമെന്ന പ്രത്യേകതയും ഇതിനുണ്ട്.