കുംഭമേളയിൽ സെൽഫിക്ക് വിലക്ക്.

single-img
2 September 2015

Kumbha Melaഎവിടെയും സെൽഫി എടുക്കുക എന്നത് എല്ലാ പ്രായക്കാരിലും ഇന്ന് ഒരു ഹരമായി മാറിയിരിക്കുകയാണ്. കുംഭമേളയിൽ പ്രത്യേക പുണ്യനാളുകളിൽ ഇനിമുതൽ സെൽഫിക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. ഭക്തരുടെ തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് സെൽഫിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

സെൽഫി എടുക്കുന്നതിനായി ആളുകൾ അധികസമയം എടുക്കുകയും ഇത് തിരക്ക് കൂടുന്നതിന് കാരണമാകുന്നുവെന്നും അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി സംഘാടകർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ അപകടങ്ങൾ സംഭവിക്കുന്നതായും അവർ അറിയിച്ചു.
നാസിക്കിലെ ഗോധാവരി തീരത്താണ് കഴിഞ്ഞ ജീലായിലാണ് മൂന്നു മാസം നീളുന്ന പൂർണ്ണകുംഭമേള ആരംഭിച്ചത്. ഇതുവരെ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഇവിടേക്ക് എത്തിയത്.