പെട്രോളിന് 2 രൂപയും ഡീസലിന് 50 പൈസയും കുറച്ചു

single-img
1 September 2015

petrol pump

രാജ്യത്ത് പെട്രോളിന് ലീറ്ററിന് രണ്ടു രൂപയും ഡീസല്‍ ലീറ്ററിന് 50 പൈസയും കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. സെപ്റ്റംബര്‍ ഒന്നിനാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍ നിര്‍ണയിക്കുന്നത്. രണ്ടാഴ്ചയായി ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുറവാണുണ്ടായതിനെ തുടര്‍ന്നാണ് വില കുറച്ചത്.

അവസാനമായി ഓഗസ്റ്റ് 15നാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നത്. പെട്രോളിന് 1.27 ഉം ഡീസലിന് 1.17 രൂപയുമാണ് കുറവ് വരുത്തിയിരുന്നത്.