കൊച്ചി ബോട്ട് അപകടം: മരണസംഖ്യ പതിനൊന്ന്

single-img
1 September 2015

fort-cochin-boatബുധനായ്ച്ച ഫോർട്ടുകൊച്ചിയിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കല് ട്രസ്റ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ഫോർട്ടുകൊച്ചി കുന്നിൻപുറം വീട്ടിൽ ഓട്ടോ ഡ്രൈവറായ അച്യുതന്റെ ഭാര്യ ബീവി(45) ആണ് അവസാനമായി മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പോയ യാത്രാബോട്ടായ ‘എം.വി ഭാരതി’ൽ യന്ത്രവത്കൃത ഇരുമ്പുവള്ളം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടസമയത്ത് 35 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
37 വർഷം പഴക്കമുള്ള യാത്രാബോട്ട് ഇടിയുടെ ആഘാതത്തിൽ രണ്ടായി പിളരുകയായിരുന്നു.