സദാചാരത്തിന്റെ പേരില്‍ മംഗലാപുരത്തെ പബ്ബില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനോട് ഗോവയില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി

single-img
31 August 2015

article-2593686-1CB9945000000578-282_634x442

സദാചാരത്തിന്റെ പേരില്‍ മംഗലാപുരത്തെ പബ്ബില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലികിനോട് ഗോവയില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. നേരത്തെയുള്ള മുംബൈ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

മംഗലാപുരത്തെ പബ്ബില്‍ 2009ല്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച കേസിലാണ് മുത്തലികിനെതിരെ കോടതി ത്തരവുള്ളത്. മംഗലാപുരത്ത് സദാചാര പോലീസാവാനാണോ താങ്കള്‍ ശ്രമിച്ചതെന്നും അതിന് താങ്കള്‍ക്കാരാണ് അധികാരം തന്നതെന്നും കോടതി മചാദിച്ചു. എന്തുന്യായത്തിന്റെ പേരിലാണ് പബ്ബില്‍ പെണ്‍കുട്ടികളെ താങ്കള്‍ മര്‍ദ്ദിച്ചതെന്നും താങ്കളെ മഗാവയില്‍ നിന്നും വിലക്കിയ മുംബൈ ഹൈക്കോടതിയുടെ വിധി ശരിയാണെന്നും സുപ്രീംകോടതി പ്രസ്താവിച്ചു.

ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ പല മതപരമായ ആവശ്യങ്ങള്‍ക്കായും തനിക്ക് പോകേണ്ടതുണ്ടെന്നു കാട്ടി മുംബൈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു മുത്തലിക്. 2009ല്‍ മംഗലാപുരത്തെ പബ്ബ് ശ്രീരാമ സേന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തോടെയാണ് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താതാരമായത്.