ബ്രിട്ടനില്‍ കാറിനകത്തുള്ള പുകവലി നിരോധിച്ചു

single-img
31 August 2015

smoking-in-car-1024x682

കാറിനകത്തിരുന്നുള്ള പുകവലിക്ക് ബ്രിട്ടനില്‍ നിരോധനം. പതിനെട്ട് തികയാത്ത കുട്ടികളുണ്ടെങ്കില്‍ കാറിനകത്ത് പുകവലിക്കാന്‍ പാടില്ലെന്നാണ് യുകെ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ഒക്ടോബര്‍ ഒന്ന് മുതലാണ് കാറിലെ പുകവലിക്ക് വിലക്ക്. നിയമം ലംഘിക്കുന്നവര്‍ 50 പൗണ്ട് പിഴയായി നല്‍കേണ്ടിവരും.

ചെറുപ്പത്തിലേ സിഗരറ്റ് പുക അകത്തു ചെല്ലുന്നത് കുട്ടികളുടെ പ്രതിരോധശേഷിയെയാണ് ബാധിക്കുന്നത്. മുതിര്‍ന്നവരെക്കാള്‍ ചുരുങ്ങിയ ഇടവേളയാണ് കുട്ടികളുടെ ശ്വാസോച്ഛ്വാസത്തിന്. ഇക്കാരണത്താല്‍ കൂടുതല്‍ പുക അകത്തുചെല്ലുന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാലാണ് ഈ നിരോധനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റൂഫ് ഇല്ലാത്തതിനാല്‍ പുക അകത്ത് കെട്ടിക്കിടക്കുന്നില്ല എന്ന കാരണത്താല്‍ കണ്‍വെര്‍ട്ടബിള്‍ കാറുകള്‍ക്കുള്ളില്‍ പുകവലിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.