രണ്ട് എംപിമാരെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

single-img
30 August 2015

9a41f0c2-1daa-435d-ae8b-beab9167fadfwallpaper1പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി രണ്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പട്യാലയില്‍ നിന്നുള്ള എംപിയുമായ ഡോ. ധരംവീര്‍ ഗാന്ധി, ഫത്തേഗഡ്് സാഹിബ് മണ്ഡലത്തിലെ ഹരീന്ദര്‍ സിംഗ് ഖല്‍സ എന്നിരെയാണു പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും അച്ചടക്ക സമിതി സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷനും അനുകൂലമായ നിലപാടെടുത്തയാളാണു ധരംവീര്‍ ഗാന്ധി. പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷം സ്വരാജ് സംവാദ് എന്ന കൂട്ടായ്മ രൂപവത്കരിച്ചു വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന യോഗേന്ദ്ര യാദവിന്റെ ജയ് കിസാന്‍ ആന്ദോളനുമായി സഹകരിക്കണമെന്നു വിമതനേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇതാണ് സസ്‌പെന്‍ഷന് കാരണം.