എല്ലാ കേരളീയര്‍ക്കും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ പി.സദാശിവം ഓണാശംസകള്‍ നേര്‍ന്നു

single-img
27 August 2015

sadasivam

എല്ലാ കേരളീയര്‍ക്കും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഓണാശംസ നേര്‍ന്നു. ഓണം ഒരേയവസരത്തില്‍ സുവര്‍ണമായ ഭൂതകാലത്തിന്റെയും സമൃദ്ധമായ ഭാവിയിലേക്കുള്ള പ്രചോദനകരമായ അഭിലാഷത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.

ഓണത്തിന്റെ ആഹ്ലാദാഘോഷങ്ങളില്‍ ഞാനും പങ്കുചേരുന്നു. ഒപ്പം പരസ്പരസ്‌നേഹത്തിന്റെ പ്രിയങ്കരമായ അന്തരീക്ഷത്തില്‍ ഒരുമയുടെയും സമത്വത്തിന്റെയും ചൈതന്യധന്യതയില്‍ എല്ലാ കേരളീയര്‍ക്കും സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.