ഭൂഖണ്ഡങ്ങൾ വെള്ളത്തിനടിയിൽ ആകുമെന്ന് നാസയുടെ മുന്നറിയിപ്പ്

single-img
27 August 2015

downloadസമുദ്രങ്ങളിലെ ജലനിരപ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുകയാണെന്ന് നാസയുടെ പഠന റിപ്പോർട്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ ജലനിരപ്പ് വളരെ പെട്ടെന്നാണ് ഉയർത്തുന്നത്. വരും വർഷങ്ങളിൽ ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഇത് തടയാൻ പെട്ടന്ന് സാധിക്കുന്നതല്ല. കുറച്ചു വർഷങ്ങൾക്കകം ഭൂമിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും, ചിലപ്പോൾ ഭൂഖണ്ഡങ്ങൾ തന്നെ വെള്ളത്തിനടിയിലാകുമെന്നും നാസ ശാസ്ത്രജ്‍ഞർ മുന്നറിയിപ്പു നൽകുന്നു.

കഴിഞ്ഞ ദിവസം നാസ ഗവേഷകർ വാർത്താസമ്മേളനം വിളിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 1992 മുതൽ ഉപഗ്രഹങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങൾ ശേഖരിച്ച് കംപ്യൂട്ടർ ഗ്രാഫിക്സ് സഹായത്തോടെയാണ് നാസയുടെ വിശദീകരണം.

ഉപഗ്രഹങ്ങളിൽ നിന്നു ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നാസയുടെ പുതിയ കണ്ടെത്തൽ. 1992 മുതലുള്ള കണക്കുകൾ പ്രകാരം ലോകത്തെ മൊത്തം സമുദ്രജലനിരപ്പ് ശരാശരി മൂന്നു ഇഞ്ച് ഉയർന്നിട്ടുണ്ട്. അതേസമയം, ചില ഭാഗങ്ങളിൽ ഒൻപത് ഇഞ്ച് വരെ ജലനിരപ്പ് ഉയർന്നതായും നാസയുടെ റിപ്പോർട്ടിൽ പറയുന്നു.