മമ്മൂട്ടി- കമല്‍ കൂട്ടുകെട്ടിലൂടെ ഒരുങ്ങിയ ഉട്ടോപ്യയിലെ രാജാവ് നാളെയെത്തും

single-img
26 August 2015

11217516_982362418488644_1461032584361725979_n-550x300

പഞ്ചവടിപ്പാലത്തിനു ശേഷം മലയാളത്തിലുണ്ടായ ഏറ്റവും നല്ല ആക്ഷേപ ഹാസ്യ ചിത്രമെന്ന പേരുമായി ‘ഉട്ടോപ്യയിലെ രാജാവ്’ നാളെ റിലീസ് ചെയ്യുന്നു. സിനിമയുടെ റിലീസ് വൈകുമെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്ര ചരണമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ചിത്രം കേരളത്തിലെമ്പാടും നാളെ റിലീസ് ചെയ്യുമെന്ന് പിന്നണിയിലുള്ളവര്‍ ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയത്.

കറുത്ത പക്ഷികള്‍ക്ക് ശേഷം മമ്മൂട്ടി- കമല്‍ കൂട്ടുകെട്ടിന്റെതായി പുറത്തിറങ്ങുന്ന ‘ഉട്ടോപ്യയിലെ രാജാവ്’ പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായമാണ് നേടിയിരിക്കുന്നത്. കോങ്ക്രാങ്കര എന്ന ഗ്രാമത്തിന്റെ കഥയും അതിലൂടെ സുഹൃത്തുക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വതന്ത്രനെന്ന വ്യക്തിയുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക.

അമേന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം പി.എ റഫീക്ക് തിരിക്കഥംയൊരുക്കുന്നുവെന്ന പ്രത്യേകതയും ഉട്ടോപ്യയിലെ രാജാവിനുണ്ട്. ചിത്രത്തിലെ ഔസേപ്പച്ചന്‍ ഈണം നല്‍കി, വൈക്കം വിജയലക്ഷ്മി, ജാസിഗിഫ്റ്റ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

മലയാള സിനിമാപ്രേമികള്‍ക്ക് നല്ലൊരു ഓണാനുഭവം സൃഷിടിക്കാന്‍ ഉട്ടോപ്യയിലെ രാജാവിന് കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.