ഓപ്പറേഷൻ തീയറ്ററിൽ ഓണസദ്യ;നടപടിയ്ക്കെതിരെ നഴ്സുമാരുടെ പണിമുടക്ക്

single-img
26 August 2015

theatre-onasadyaഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ നടപടിയെടുത്തതിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ പണിമുടക്കി. തുടർന്ന് നഴ്‌സുമാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിനു മുന്നില്‍ പ്രതിഷേധിച്ചു. നടപടി പിന്‍വലിക്കാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാര്‍ അറിയിച്ചു.

ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ ഹെഡ്‌നഴ്‌സിനെതിരേ നടപടി സ്വീകരിച്ചിരുന്നു. ശനിയാഴ്ചയാണ് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാര്‍ ഓണസദ്യ കഴിച്ചത്.ആരോഗ്യവകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷന്‍ തീയറ്ററിന്റെ ചുമതലയുണ്ടായിരുന്ന ഹെഡ്‌നഴ്‌സിനെ സ്ഥലം മാറ്റുകയും അനസ്‌തേഷ്യ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്കുകയും ചെയ്തത്.