അസാമില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിക്ക്‌ പീഡനം

single-img
26 August 2015

rape-Logo--അസാമില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിക്ക്‌ പീഡനം. ബക്‌സ ജില്ലയില്‍ ഗോരശ്വറില്‍ ആണ് സംഭവം ഉണ്ടായത്.13കാരിയാണ്‌ ക്രൂര പീഡനത്തിന്‌ ഇരയായത്‌.വീട്ടു ജോലിക്കുപോയി മടങ്ങുന്നതിന്‌ ഇടയിലാണ്‌ പെണ്‍കുട്ടി ആക്രമണത്തിന്‌ ഇരയായത്‌. വീട്ടിലേക്കുള്ള ബസ്‌ അബദ്ധത്തില്‍ മാറിക്കയറിയ പെണ്‍കുട്ടിയെ ബസ്‌ ജീവനക്കാര്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിയെ വിജനമായ സ്‌ഥലത്ത്‌ ഉപേക്ഷിച്ച്‌ ജീവനക്കാര്‍ കടന്നു.അവശനിലയില്‍ റോഡരുകില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌. പ്രതികള്‍ ഒളിവിലാണ്‌.