ഗുജറാത്തില്‍ വാട്‌സ്അപ്പിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

single-img
26 August 2015

whatsapp_generic_650അഹമ്മദാബാദ്: ഗുജറാത്തില്‍ വാട്‌സ്അപ്പിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പട്ടേല്‍ സമുദായത്തിന്റെ റാലിയില്‍ സംഘര്‍ഷവും അക്രമങ്ങളും തുടരുന്നിതിനിടെയാണ് വാട്‌സ്അപ്പിന് നിയന്ത്രണവും മൊബൈലിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയത്.

തന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവും അക്രമസംഭവങ്ങളും അവസാനിപ്പിച്ച് സമാധാനവും ശാന്തിയും നിലര്‍ത്തണം. ഇതിനായി ഗുജറാത്തില്‍ നാളെ ബന്ദ് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ദ്ദിക് പട്ടേലിന്റെ വാട്‌സ്അപ്പ് സന്ദേശം വൈറലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വാട്‌സ് അപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.