മകളുടെ മൂക്കിന്‍െറ ശസ്ത്രക്രിയ; സഞ്ജയ് ദത്തിന് വീണ്ടും പരോള്‍

single-img
26 August 2015

photo_sanjay_duttമുംബൈ: മകളുടെ മൂക്കിന്‍െറ ശസ്ത്രക്രിയയ്ക്കായി സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചു. 1993ലെ മുംബൈ സ്ഫോടന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ദത്തിന് ഒരു മാസത്തെ പരോളാണ് പുണെ ഡിവിഷണല്‍ കമീഷണര്‍ വികാസ് ദേശ്മുഖ് അനുവദിച്ചത്.

മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2013 ലാണ് സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ ബാക്കിയുള്ള 42 മാസത്തെ ശിക്ഷയാണ് സഞ്ജയ് പൂര്‍ത്തിയാക്കേണ്ടത്.

സഞ്ജയ് ദത്തിന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നത് മാധ്യമ വാര്‍ത്തകള്‍ക്കും പൊതുജന വിമര്‍ശത്തിനും വഴിവെച്ചിരുന്നു. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവുശിക്ഷക്കിടെ ദത്തിന് 118 ദിവസം പരോള്‍ ലഭിച്ചിരുന്നു.