നിങ്ങളാരും മദ്യപിക്കരുത്, കാരണം സിനിമാ താരങ്ങള്‍ മദ്യപിക്കാറുണ്ട്;പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
25 August 2015

PRATHAP POTHEN (1)സിനിമയില്‍ താരങ്ങള്‍ ചെയ്യുന്നത് കണ്ട് അത് അനുകരിക്കരുതെന്ന് പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ന്യുജനറേഷന്‍ സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ആണ്  പ്രതാപ് പോത്തൻ പ്രതികരണവും ആയി രംഗത്ത് വന്നത്.നിങ്ങളാരും മദ്യപിക്കരുത്, കാരണം സിനിമാ താരങ്ങള്‍ മദ്യപിക്കാറുണ്ട്. നിങ്ങളാരും പുകവലിക്കരുത് കാരണം ചെഗുവേരയും ഹംഗ്രി ബൊഗാര്‍ട്ടും പുകവലിക്കാറുണ്ടായിരുന്നു. സിനിമാ താരങ്ങള്‍ ചെയ്യുന്ന ഒന്നുംതന്നെ നിങ്ങള്‍ ചെയ്യരുതെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു . നിങ്ങളാരും വ്യഭിചരിക്കരുത് കാരണം അത് താരങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് വേണേല്‍ ഒളിഞ്ഞു നോക്കാമെന്നും പ്രതാപ് പോത്തന്‍ പറയുന്നു.