വട്ടപ്പാറ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചു, സര്‍വ്വോദയ ശാന്തിഭവനിലെ അശരണരും മനസ്സ് കൈവിട്ടവരുമായ വൃദ്ധ ജനങ്ങള്‍ക്ക് ഓണസദ്യയൊരുക്കി

single-img
25 August 2015

Vattappara

വട്ടപ്പാറ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചു. അശരണരായ ഒരുകൂട്ടം വൃദ്ധജനങ്ങള്‍ക്ക് ഓണവിഭവങ്ങള്‍ ഒരുക്കി. പോലീസ് സ്‌റ്റേഷനില്‍ ഒരുക്കിയ ഓണാഘോഷ ചടങ്ങ് ആറ്റിങ്ങല്‍ ഡി വൈ എസ് പി പ്രതാപന്‍ നായര്‍ ഉദ്ഘാടനം ചെയ്തു .

ഉദ്ഘാടനം കഴിഞ്ഞശേഷം വട്ടപ്പാറ ശീമമുളമുക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വോദയ ശാന്തി ഭവനിലെത്തിയ ഡിവൈഎസപി അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി. മാനസികരോഗ്യ രോഗികളും വൃദ്ധരുമടങ്ങുന്ന ശാന്തിഭവനിലെ അന്തേവാസികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

അന്തേവാസികള്‍ക്കൊപ്പം പോലീസുദ്യോഗസ്ഥരും സദ്യകഴിച്ച് എല്ലാവര്‍ക്കും ഓണാശംസകളും നേര്‍ന്ന് പിരിഞ്ഞു. വട്ടപ്പാറ പോലിസ് എസ്‌ഐ ഇന്ദ്രരാജാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.