അറക്കുളം ശ്രീ ചിത്തിരവിലാസം ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഓണാഘോഷത്തിനായി സ്വരൂപിച്ച തുക പിതാവ് മരണപ്പെട്ട നിര്‍ദ്ധനയായ സഹപാഠിക്ക് നല്‍കി

single-img
25 August 2015

Mini Babu

അറക്കുളം ശ്രീ ചിത്തിരവിലാസം ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഓണമാഘോഷിച്ചത് ലാളിത്യത്തിന്റേയും നന്മയുടേയും വഴിയേ. ഓണാഘോഷത്തിന്റെ പേരില്‍ സ്വരൂപിച്ച തുക പിതാവ് മരിച്ച നിര്‍ധന കുടുംബത്തിലെ സഹപാഠിക്ക് നല്‍കിയാണ് കുട്ടികള്‍ നന്മയുടെ ഈ പൊമന്നാളം ആഘോഷിച്ചത്. തങ്ങളുടെ സഹപാഠിയായ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മിനി ബാബുവിന്റെ പിതാവ് ബാബു കഴിഞ്ഞ പതിനഞ്ചിന് രക്തസമ്മര്‍ദ്ദം കൂടി തലയിലെ ഞരമ്പ് പൊട്ടി മരണമടഞ്ഞതിനെ തുടര്‍ന്നായിരുന്നു കുട്ടികളുടെ ഈ സത്പ്രവര്‍ത്തി.

രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ബാബുവിനെ കാവുംപടി റാവുത്തര്‍ കോളനി നിവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമിറഞ്ഞ് ആശുപത്രിയിലെത്തിയ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെ ചികിത്സാ ചെലവും മൃതദേഹം വീട്ടിലെത്തിക്കുന്നതിനുമുള്ള തുക നല്‍കി സഹായിച്ചത്. അധ്യാപകരുടെ അതേ സവന മാതൃക മിനിയുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുകയായിരുന്നു.

സ്‌കൂളിലെ ഓണാഞഘോഷം തീരുമാനിച്ചിരുന്നത് മിനിയുടെ അച്ഛന്‍ ബാബു അടക്കമുള്ള രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടെയും യോഗമായിരുന്നു. അതിനിടയിലാണ് ബാബുവിന്റെ മരണം. മരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഓണാഘോഷം വേണ്ടെന്നു വയ്ക്കുകയും ഇതിനായി അവര്‍ സ്വരൂപിച്ച തുക മിനിയുടെ കുടുംബശത്ത ഏല്‍പ്പിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും മിനിയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.