ഓണാഘോഷത്തിനു സ്കൂളുകളിൽ കറുത്ത ഷർട്ട് ധരിക്കുന്നതിനു വിലക്ക്

single-img
25 August 2015

11327176_1588263094794985_1980039506_nചാരൂംമൂട് മേഖലയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ മുണ്ടിനൊപ്പം കറുത്ത ഷര്‍ട്ട് ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.ഓണാഘോഷ പരിപാടികളില്‍ വിദ്യാര്‍ഥികളുടെ ആഘോഷങ്ങള്‍ അതിരുവിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.കൂടാതെ പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നതിന് വിലക്കുണ്ട്.

ചുനക്കര ചെറുപുഷ്പ സ്‌കൂളില്‍ ഇത് സംബന്ധമായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്കി.സിനിമകളുടെ സ്വാധീനം കോളജ് ഓഫ് എൻജിനീയറിങ്ങി (സിഇടി) ലെ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ഡിജിപി ടി.പി. സെൻകുമാർ പറഞ്ഞിരുന്നു.പ്രേമം സിനിമ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ അനുകരിച്ച് കോളജിൽ വിദ്യാർഥികൾ എത്തുന്നത് പതിവാണ്. ഇത്തരത്തിൽ വസ്ത്രം ധരിച്ച് എത്തിയ വിദ്യാർഥികളെ കോളജിൽ നിന്നും പുറത്താക്കിയതുൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നിരുന്നു. സിഇടിയിലും പ്രേമം സ്റ്റൈലിലാണ് വിദ്യാർഥികൾ ഓണമാഘോഷിക്കാൻ കോളജിൽ എത്തിയത്.