പോലീസ് പിടികൂടിയ ആടിന് ലോക്കപ്പ് വാസം

single-img
25 August 2015

goat

മോഷണക്കേസില്‍ പിടികൂടിയ പ്രതിക്കൊപ്പം തൊണ്ടിമുതലായ ആടിനും ലോകപ്പ് വാസം. ഒടവില്‍ വാര്‍ത്തയും ലോക്കപ്പില്‍ കിടക്കുന്ന ആടിന്റെ ചിത്രവും പുറത്തായപ്പോള്‍ പോലീസ് ആടിനെ ലോക്കപ്പില്‍ നിന്നും എമോചിപ്പിച്ചു.

മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് സംഭപവം. ഒരു വൃദ്ധയെ ചീത്തവിളിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഒരു തത്തയെ മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ പോലീസ് പിടികൂടിയ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ആടിനെയും പോലീസ് ലോക്കപ്പിലാക്കിയത്.

തന്റെ ആടിനെ ആരോ മോഷ്ടിച്ചുവെന്ന് ആടിന്റെ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോഷ്ടിച്ച ആളെയും ആടിനെയും പോലീസ് ലോക്കപ്പിലടച്ചത്.തീറ്റയും വെളളവുമൊക്കെ നല്‍കി ആടിനെ ലോക്കപ്പിലിട്ടിരിക്കുന്ന ചിത്രം വാട്‌സ്ആപിലും സോഷ്യല്‍ മീഡിയകളിലും വൈറലായാതോടെ പോലീസ് ആടിനെ പുറത്തിറക്കി വിടുകയായിരുന്നു.