തനിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് അധികാരമില്ലെന്ന് ജയലളിത

single-img
25 August 2015

downloadഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് അധികാരമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത . തന്നെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി ഉത്തരവില്‍ അപാകതകളില്ലെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ മറുപടിയിലാണ് ജയലളിതയുടെ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയായാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച് സുപ്രീംകോടതി തേടിയ വിശദീകരണത്തിലാണ് ജയലളിത കര്‍ണാടക സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.