കുവൈത്തിൽ ബോട്ട്‌ മുങ്ങി മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

single-img
25 August 2015

download (1)കുവൈത്തിലെ സുബിയയില്‍ ബോട്ട്‌ മുങ്ങി മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. കോഴിക്കോട്‌ നടുവണ്ണൂര്‍ മന്ദംകാവ്‌ പുതുക്കോട്ട്‌ കണ്ടി താഴെ സലീമും (38), സ്‌പോണ്‍സറായ കുവൈത്ത്‌ പൗരനുമാണ്‌ മരിച്ചത്‌.
ഞായറാഴ്‌ച ഉച്ചക്ക്‌ 12.30നാണ്‌ നാലുപേര്‍ സഞ്ചരിച്ച ബോട്ട്‌ സുബിയ പാലത്തിനു സമീപം ഒഴുക്കില്‍പ്പെട്ടു മറിഞ്ഞത്‌. സലീം അഞ്ചുമാസം മുമ്പാണ്‌ കുവൈത്തിലെത്തിയത്‌. മന്ദംകാവ്‌ പുതുക്കോട്ട്‌ കണ്ടി താഴെ ഇമ്പിച്ചി അലിയാണ്‌ പിതാവ്‌. മാതാവ്‌: ആയിഷ. ബുഷ്‌റയാണ്‌ ഭാര്യ. രണ്ടു മക്കളുണ്ട്‌.