ശല്യംചെയ്ത യുവാവിന്റെ ഫോട്ടൊയുമായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

single-img
25 August 2015

25Fir08-09.qxpദില്ലിയിൽ തന്നെ അസഭ്യം പറയുകയും ശല്യംചെയ്യുകയും ചെയ്ത യുവാവിന്റെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് വൈറലായി സംഭവം രൂക്ഷമായതോടെ പോലീസ് യുവാവിനെ കസ്റ്റടിയിലെടുത്തു.

25Fir08-09.qxpതിങ്കളാഴ്ച്ചയായിരുന്നു തലസ്ഥാനിയിലെ തിലകനഗർ പ്രദേശത്തുണ്ടായ സംഭവത്തെ കുറിച്ച് 20 വയസ്സുകാരി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇതിനെതുടർന്ന് സോഷ്യൽ മീഡിയയിലും പുറത്തും വലിയ ഒച്ചപാടുണ്ടായതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അറസ്റ്റ് നടന്നത്.

സർവ്വ്ജീത് സിങ് (26) എന്ന യുവാവിന്റെ പേരിൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചുള്ള സെക്ഷൻ 354A, 509 എന്നീ കുറ്റങ്ങൾക്ക് എതിരെയാണ് കേസെടിത്തിട്ടുള്ളത് എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ പടിഞ്ഞാറൻ ദില്ലിയിലെ പശ്ചിംപൂരി എന്ന സ്ഥലത്ത് താമസിച്ച് വരികയായിരുന്നു.