‘അച്ഛേ ദിൻ” ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര തോമർ

single-img
25 August 2015

083a5ad4tomarcollageഇൻ‌ഡോ‌ർ: ‘അച്ഛേ ദിൻ” ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഉരുക്ക് -ഖനന മന്ത്രി നരേന്ദ്ര തോമർ.  മുദ്രാവാക്യം സോഷ്യൽ മീഡിയയുടെ സൃഷ്ടിയാണ്. ‘അച്ഛേ ദിൻ’ ബിജെപിയുടെ മുദ്രാവാക്യമല്ലെന്നും ജനങ്ങൾ പറയുന്നതുപോലെ അച്ഛേ ദിൻ വരാൻ പോകുന്നില്ല. അതവർക്ക് മനസ്സിലായിക്കൊള്ളുമെന്നും തോമര്‍ പറഞ്ഞു. സവാള വിലയും ബി.ജെ.പി വാഗ്ദാനവും സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി യുകയായിരുന്നു അദ്ദേഹം.

അച്ഛേ ദിൻ വരുമെന്നും രാഹുൽ ഗാന്ധി പുറത്തുപോകേണ്ടി വരുമെന്നും സോഷ്യൽ മീഡിയ വഴിയാണ് ആദ്യം പ്രചാരണം തുടങ്ങിയത്. ഒടുവില്‍ അത് ബി.ജെ.പിയുടെ തലയിൽ വീഴുകയായിരുന്നു. തങ്ങളത് സ്വീകരിച്ചുവെന്നേ ഉള്ളൂ -തോമർ പറഞ്ഞു.

അതേസമയം,​ പ്രസ്താവന വിവാദമായതോടെ തോമർ നിലപാട് മാറ്റി. താൻ പറഞ്ഞ ചില ഭാഗങ്ങൾ മാത്രം ചാനലുകൾ കാണിക്കുകയായിരുന്നെന്നും അത് ശരിയായില്ലെന്നും തോമർ പറഞ്ഞ‍ു. നല്ല ദിനങ്ങൾ കൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വാഗ്ദാനം ചെയ്ത ‘അച്ഛേ ദിന്‍’ വരാൻ 25 വര്‍ഷം വേണ്ടിവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.