രാജ്യത്തെ ഓഹരി വിപണികള്‍ തിരിച്ച് കയറുന്നു

single-img
25 August 2015

Sensex-upമുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടത്തിന് ശേഷം രാജ്യത്തെ ഓഹരി വിപണികള്‍ കുതിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 309 പോയന്റ് ഉയര്‍ന്ന് 26051ലും നിഫ്റ്റി 96 പോയന്റ് ഉയര്‍ന്ന് 7,905ലുമെത്തി. രുപയുടെ മൂല്യം 23 പൈസ വര്‍ധനവുണ്ടായി.

ഇപ്പോള്‍ 66.41 ആണ് രൂപയുടെ മൂല്യം. ബിപിസിഎല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ലുപിന്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലാണ്. ഒഎന്‍ജിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടാറ്റ പവര്‍, ഐഎഫ്‌സിഐ, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തില്‍ തന്നെ തുടരുന്നു.