രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ

single-img
24 August 2015

supreme courtരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പാര്‍ട്ടികളുടെ ആഭ്യന്തരവും സ്വതന്ത്രവുമായുളള പ്രവര്‍ത്തനത്തെ നിയമം ബാധിച്ചേക്കുമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു .രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുളള കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.

രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശനിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മും കോണ്‍ഗ്രസുമുള്‍പ്പടെയുളള ആറ് പാര്‍ട്ടികള്‍ക്കും നേരത്തെ നോട്ടീസയച്ചിരുന്നു.