ഇന്ത്യയ്‌ക്കെതിരെ കടല്‍ക്കൊല കേസില്‍ ഇറ്റലി സമര്‍പ്പിച്ച ഹര്‍ജിയില്‍ രാജ്യന്തര ട്രൈബ്യൂണലിന്റെ വിധി ഇന്ത്യയ്ക്ക് അനുകൂലം

single-img
24 August 2015

Salvatore Girone, Massimiliano Latorre

ഇന്ത്യയ്‌ക്കെതിരെ കടല്‍ക്കൊല കേസില്‍ ഇറ്റലി സമര്‍പ്പിച്ച ഹര്‍ജിയില്‍ രാജ്യന്തര ട്രൈബ്യൂണലിന്റെ വിധി ഇന്ത്യയ്ക്ക് അനുകൂലം. കടല്‍ക്കൊല കേസിന്റെ നടപടികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് രാജ്യാന്തര ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. നാവികരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ട്രൈബ്യൂണലിന്റെ പരാമര്‍ശം.

ഇറ്റാലിയന്‍ നാവികരുടെയോ ഇറ്റലിയുടെയോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കേസില്‍ അത്തരത്തിലുള്ള ഇറ്റലിയുടെ വാദം തെറ്റിദ്ധാരണാജനകമാണെന്നും വിധിയില്‍ പറയുന്നു. ഇന്ത്യ ഈ കേസ് മാന്യമായി തന്നെ കൈകാര്യം ചെയ്തുവെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

നാവികരെ വിട്ടുകിട്ടണമെന്നും കേസില്‍ ഇന്ത്യ മറ്റൊരു രാജ്യത്തോട് കാണിക്കേണ്ട ബഹുമാനം കാണിച്ചില്ലെന്നും ആരോപിച്ചാണ് ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലിനെ സമീപിച്ചത്. കേസില്‍ വിചാരണ നടത്താന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.