തദ്ദേശ തെരഞ്ഞെടുപ്പ്:അന്തിമ തീരുമാനം കോടതി എടുക്കട്ടെയെന്ന് മുഖ്യമന്ത്രി

single-img
24 August 2015

oomenതദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം കോടതി എടുക്കട്ടെയെന്ന് മുഖ്യമന്ത്രി . തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ചര്‍ച്ചയിൽ 28 മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നു. പുതിയ 28 മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞടുപ്പ് നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഉറച്ച് നിന്നതോടെ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.