ഐപിഎല്‍ വാതകുവെപ്പ് കേസ് അന്വേഷിച്ച ജസ്റ്റീസ് ലോധാ കമ്മീഷന്റെ ഓഫീസ് കൊള്ളയടിച്ചു

single-img
24 August 2015

lodhaന്യൂഡല്‍ഹി: ഐപിഎല്‍ വാതകുവെപ്പ് കേസ് അന്വേഷിച്ച ജസ്റ്റീസ് ലോധാ കമ്മീഷന്റെ ഓഫീസ് കൊള്ളയടിച്ചു. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള കമ്മീഷന്റെ ഓഫീസില്‍ നടന്ന കവര്‍ച്ചയില്‍ പണവും ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ശേഖരിച്ച രേഖകളും മോഷണം പോയി.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഓഫീസിന്റെ പൂട്ടി തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഐപിഎല്‍ കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും അയോഗ്യരാക്കിയത് ലോധാ കമ്മീഷനാണ്. സംഭവത്തില്‍ ഐപിസി 380 കവര്‍ച്ചാ കുറ്റം പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനും കമ്മീഷനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.