വിഎസിന്‍റെ തണലിൽ അല്ല താൻ പാർട്ടിയിലെത്തിയതെന്ന് ജി സുധാകരൻ

single-img
24 August 2015

31_KIEP_SUDHAKARAN_173245fആലപ്പുഴ: വിഎസ് അച്യുതാനന്ദന്റെ തണലിൽ അല്ല താൻ പാർട്ടിയിലെത്തിയതെന്ന് ജി സുധാകരൻ എംഎൽഎ. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തോറ്റാലും തനിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ പൂര്‍വ വിദ്യാലയത്തില്‍ താന്‍റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വി.എസ് വിട്ടു നിന്നതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു സുധാകരന്‍.

കൊതിയും നുണയും ഏഷണിയും പറയാൻ താൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ല. പാര്‍ട്ടിയില്‍ പ്രമോഷന് വേണ്ടി വി.എസിന്റെ കാല് പിടിക്കാന്‍ പോയിട്ടില്ല. വി.എസിന് താല്‍പര്യമില്ലെന്നു കരുതി ആത്മഹത്യയ്ക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍വ വിദ്യാലയത്തിലെ ചടങ്ങിന് വി എസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വിഎസിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചു. നേതാവിന്റെ ഇഷ്ടങ്ങള്‍ നടക്കട്ടെയെന്ന് സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുചടങ്ങില്‍ സംസാരിക്ക് സുധാകരന്‍ പറഞ്ഞു.

വിഎസിന്റെ വീടിനു മുന്നിലുള്ളതും വി എസ് പഠിച്ചതുമായ പറവൂര്‍ പാനേക്കുളങ്ങര എച്ച്എസ്സ്എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനാണ് വി.എസ് വിസമ്മതിച്ചത്. ഉദ്ഘാടനം നടക്കുന്ന സമയത്ത് വിഎസ് വീട്ടിലുണ്ടായിരുന്നു.