എൻജിനീയറിംഗ് കോളേജ് അപകടം: ‘ചെകുത്താൻ’ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു

single-img
23 August 2015

CETശ്രീകാര്യം സി.ഇ.ടി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവത്തിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത ‘ചെകുത്താൻ’ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ആറ്റിപ്ര ഭാഗത്ത് നിന്നാണ് ശ്രീകാര്യം പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിനിയെ ഇടിച്ച് വീഴ്ത്തിയ ജീപ്പിന് പിന്നിൽ സഞ്ചരിച്ചിരുന്നതായിരുന്നു ഈ ലോറി. ലോറി ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഓണാഘോഷത്തിനായി വിദ്യാർത്ഥികൾ ലോറി വാടകയ്ക്കെടുക്കുകയായിരുന്നു.