മത​-സമുദായ സംഘടനകളെ ആശ്രയിക്കരുതെന്ന് സംസ്ഥാന ഘടകത്തോട് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി

single-img
23 August 2015

imagesകേരളത്തിൽ മത​-സമുദായ സംഘടനകളെ ആശ്രയിക്കരുതെന്ന് സംസ്ഥാന ഘടകത്തോട് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി .പകരം നേരിട്ട് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നും സി.പി.എം കേന്ദ്ര കമ്മറ്റി കേരളഘടകത്തോട് ആവശ്യപ്പെട്ടു.വർഗീയതയ്ക്കെതിരെ പ്രചാരണം ശക്തമാക്കാനും തീരുമാനിച്ചു.കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കണം. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കുണ്ടായ മുന്നേറ്റം ഗൗരവമായി കാണുകയും സി.പി.എം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും വേണമെന്നും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു.അതേസമയം, പ്ലീനം രേകഖകള്‍ സംബന്ധിച്ച് കേന്ദ്ര കമ്മറ്റി യോഗത്തില്‍ തീരുമാനമായില്ല. ഇത് അടുത്ത പി.ബി യോഗത്തില്‍ പരിഗണിക്കും.