ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ച സംഭവം: മുഖ്യപ്രതി ബൈജുവിനെ കോളജില്‍നിന്നു പിരിച്ചുവിട്ടു

single-img
23 August 2015

downloadഎന്‍ജിനീയറിങ്‌ കോളജില്‍ ഓണാഘോഷത്തിനിടയില്‍ വിദ്യാര്‍ഥിനി തസ്‌നി ബഷീര്‍ ജീപ്പിടിച്ചു മരിച്ച സംഭവുമായി ബന്ധപ്പെട്ട്‌ അപകടസമയത്ത്‌ ജീപ്പ്‌ ഓടിച്ചിരുന്ന മുഖ്യപ്രതിയും കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയുമായ കണ്ണൂര്‍ സ്വദേശി ബൈജുവിനെ കോളജില്‍നിന്നു പിരിച്ചുവിട്ടു. ഹോസ്‌റ്റല്‍ യൂണിയനിലെ ഭാരവാഹികളെയും അപകടസമയത്ത്‌ ജീപ്പിലുണ്ടായിരുന്നതുമായ 16 പേരെയും കോളജില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു.