ദാവൂദ് ഇബ്രാഹിമിന് അഭയം നല്‍കുന്ന പാകിസ്ഥാന് ഞങ്ങളുമായി ക്രിക്കറ്റ് കളിക്കണോ?- അനുരാഗ് താക്കൂര്‍

single-img
23 August 2015

anuragദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് അഭയം നല്‍കിയ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനാവില്ലെന്ന ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ രംഗത്തെത്തി. ഇന്ത്യ വര്‍ഷങ്ങളായി തേടുന്ന ദാവൂദിനെ ഒളിപ്പിച്ചുവെച്ചിട്ട് നിങ്ങള്‍ക്ക് ഞങ്ങളുമായി ക്രിക്കറ്റ് കളിക്കണോയെന്ന് താക്കൂര്‍ ചോദിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ബിസിസിഐ സെക്രട്ടറി.

ദാവൂദിന് കറാച്ചിയില്‍ അഭയം നല‍്കി, പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന് ഇവിടുത്തെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തണം, ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യവുമായി എങ്ങനെ ക്രിക്കറ്റ് ബന്ധം തുടരാനാകും-അനുരാഗ് താക്കൂര്‍ ചോദിച്ചു.

ഡിസംബറില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കടുത്ത നിലപാടുമായി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയതോടെ ഇന്ത്യ-പാക് പരമ്പര അനിശ്ചിതത്വത്തിലായി.