ഇന്ത്യാ-പാക് ചര്‍ച്ച റദ്ദാക്കിയത് നിര്‍ഭാഗ്യകരം-ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്; ചര്‍ച്ച നടക്കാതെ പോയത് കേന്ദ്രം വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതിനാല്‍-എ.കെ. ആന്റണി

single-img
23 August 2015

RAJNATHന്യൂഡല്‍ഹി : ഇന്ത്യാ – പാക് ദേശീയ സുരക്ഷാ ഉപദേശകരുടെ ചര്‍ച്ച റദ്ദാക്കിയത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ചര്‍ച്ച അത്യാവശ്യമായിരുന്നു, പക്ഷേ പാകിസ്താന്‍ അത് വേണ്ടെന്നുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനുമായി സഹകരണം വര്‍ദ്ധിപ്പിക്കാനായി ശ്രമം തുടരും. പക്ഷേ അതിന് അവര്‍കൂടി തീരുമാനിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യാ പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി പാടില്ലെന്നും ഭീകരവാദമൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും ശനിയാഴ്ച പാകിസ്താന്‍ പിന്‍വലിഞ്ഞത്.

അതേസമയം വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതിനാലാണ് പാകിസ്താനുമായുള്ള ചര്‍ച്ച നടക്കാതെ പോയതെന്ന് മുന്‍ പ്രതിരോധമന്തി എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ പാകിസ്താനുമായുള്ള ചര്‍ച്ചക്കൊരുങ്ങിയത്. ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.