ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ യുദ്ധവിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു

single-img
23 August 2015

planeഇംഗ്ലണ്ടിലെ സസ്‌കിസില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ യുദ്ധവിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.  നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് ഹക്കര്‍ ഹണ്ടര്‍ വിമാനം തകര്‍ന്ന് വീണത്.  വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്തി.

പറന്നു കൊണ്ടിരിക്കുന്ന വിമാനം തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വിമാനം വീണയിടത്തുകൂടെ വിവാഹ പാര്‍ട്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് ആള്‍ത്തിരക്ക് കൂടുതലായിരുന്നു

പൈലറ്റിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.