തീവ്രവാദം ചര്‍ച്ചചെയ്യാമെങ്കില്‍ മാത്രം ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാർ :വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

single-img
22 August 2015

downloadതീവ്രവാദം ചര്‍ച്ചചെയ്യാമെങ്കില്‍ മാത്രം ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് .ചര്‍ച്ചയില്‍ നിന്ന്‌ ഇന്ത്യ ഒളിച്ചോടില്ല. ചര്‍ച്ചകളില്‍ മുന്നാം കക്ഷിയെ അനുവദിക്കാനാകില്ലെന്നും സുഷമ പറഞ്ഞു. വിഘടനവാദികളുമായി ചർച്ച അനുവദിക്കില്ലെന്നും സുഷമ വ്യക്തമാക്കി.ചര്‍ച്ചകള്‍ തീവ്രവാദത്തില്‍ മാത്രമായി ഒതുക്കാന്‍ പാകിസ്താന് രാത്രി 12മണി വരെ സമയമുണ്ട്.

 
ഒരുമാസം മുമ്പേ ചര്‍ച്ചയുടെ അജണ്ടകള്‍ അറിയിച്ചതാണ്.പാകിസഥാനിലെ തീവ്രവാദികള്‍ക്ക് ഇന്ത്യ സഹായം നല്‍കുന്നതിന്റെ തെളിവ് ഫയലില്‍കൈമാറുമെന്ന് പറഞ്ഞ സര്‍ത്താ അസീസിന് ഇന്ത്യ പകരം പാക് പൗരനായ തീവ്രവാദിയെ കാണിച്ച് കൊടുക്കുമെന്നായിരുന്നു സുഷമയുടെ മറുപടി. ഇന്ത്യ-പാക്ക്‌ ചര്‍ച്ച അട്ടിമറിക്കാന്‍ പാക്കിസ്‌താന്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

 
സംഘര്‍ഷമൊഴിവാക്കാനല്ല പാകിസ്താന്റെ ശ്രമം. സേനാതലത്തിലുള്ള ചര്‍ച്ചകളില്‍ നിന്നും പാകിസ്താന്‍ മാറി നിന്നു എന്നും മന്ത്രി പറഞ്ഞു.1999 ല്‍ വാജ് പേയി ലാഹോറില്‍ പോയെങ്കിലും നമ്മുക്ക് തിരിച്ചുകിട്ടിയത് കാര്‍ഗില്‍ യുദ്ധമായിരുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.