ഓണക്കാലത്തെ പൂഴ്‌ത്തിവയ്‌ക്കലും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടി:മന്ത്രി അനൂപ്‌ ജേക്കബ്‌

single-img
22 August 2015

download (4)ഓണക്കാലത്തെ പൂഴ്‌ത്തിവയ്‌ക്കലും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്ന്‌ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ . ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാന്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന്‌ മന്ത്രി  പറഞ്ഞു.കരിഞ്ചന്തകള്‍ തടയാന്‍ സര്‍ക്കാരിന്റെയും സപ്ലൈക്കോയുടെയും പ്രത്യേക സക്വാഡുകള്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുന്നുണ്ടെന്ന്‌ അദ്ദേഹം  പറഞ്ഞു.സ്‌പ്ലൈക്കോയുടെ ഓണക്കിറ്റിന്റെ സംസ്‌ഥാനതല വിതരണോദ്‌ഘാടനം നര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.