സംസ്ഥാനത്ത് ബാറുകൾ പൂട്ടിയപ്പോൾ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു:എ.കെ.ആന്റണി

single-img
22 August 2015

download (2)കേരളത്തിൽ ബാറുകൾ പൂട്ടിയപ്പോൾ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി . സ്‌കൂളുകളിൽ പോലും ലഹരി ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്ന്  ആന്റണി പറഞ്ഞു. കുട്ടികൾ ലഹരിയുടെ അടിമകളാകുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ പഠനനിലവാരം കുറഞ്ഞു വരികയാണ്. വിദ്യാലയങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ മാത്രമാണ് കേരളം മുന്നിലുള്ളത്. വിദ്യാലയങ്ങളുടെ ഗുണനിലവാരത്തിൽ സംസ്ഥാനം പിന്നിലാണ് എന്നും  ആന്റണി പറഞ്ഞു.കെ.പി.എസ്.ടി.യുവിന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റു ജന്മവാർഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.